¡Sorpréndeme!

ഭാവനയ്ക്കും നവീനും പ്രണയസാഫല്യം, വിവാഹം കനത്ത സുരക്ഷയിൽ | Oneindia Malayalam

2018-01-22 921 Dailymotion

ഭാവനയുടേയും നവീന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് അമ്പല നടയില്‍ സാഫല്യം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ച് മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് നവീന്‍ താലിചാര്‍ത്തി. കനത്ത സുരക്ഷയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹച്ചടങ്ങ്. ബന്ധുക്കള്‍ക്കും സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും വേണ്ടി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്ന് നടക്കും. കന്നട നിര്‍മ്മാതാവായ നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിരുന്ന് ബെംഗളൂരുവില്‍ വെച്ച് പിന്നീടാണ് നടക്കുക.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഒക്ടോബറില്‍ ഭാവനയുടേയും നവീന്റെയും വിവാഹമുണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹത്തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ വിവാഹം മാറ്റിവെച്ചുവെന്നും വരൻ പിന്മാറിയെന്നുമുള്ള തരത്തിൽ വാർത്തകൾ പരക്കുകയുണ്ടായി.
Actress Bhavana got married today at Thrissur